---
title: "ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു ; പ്രതികളിലൊരാളുടെ പിതാവ് ആത്മഹത്യ ചെയ്തു"
english_title: "BJP leader shot dead; father of one of the accused commits suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323212/bjp-leader-shot-dead-father-of-one-of-the-accused-commits-suicide"
published_at: "2025-10-29T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e884a366a_1000376362.jpg"
keywords: []
---

# ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു ; പ്രതികളിലൊരാളുടെ പിതാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി നേതാവായ നീലു(നീലേഷ്) രാജകി നെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ വെടിവെച്ച് കൊലപ്പെടുത്തി.

## Article Content

ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി നേതാവായ നീലു(നീലേഷ്) രാജകി നെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ വെടിവെച്ച് കൊലപ്പെടുത്തി.

മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. പ്രതികളിലൊരാളുടെ പിതാവ് ആത്മഹത്യ ചെയ്‌ത സംഭവം മേഖലയിൽ പരിഭ്രാന്തിയും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മകൻ കൊലപാതക കുറ്റാരോപിതനാണ് എന്ന വിവരം അറിഞ്ഞതിന് പിന്നാലെയായിരുന്നു പിതാവിൻ്റെ ആത്മഹത്യ.

ബിജെപി കട്‌നി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡൻ്റായ നീലു രാജക് ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ കൈമോർ ടൗണിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രാജകിന് നേരെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് അക്രമികൾ തലയ്ക്കും നെഞ്ചിനും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ രാജ്ക് റോഡിൽ കുഴഞ്ഞുവീഴുന്നതിൻന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ, പ്രതികളായ പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. പ്രിൻസിന്റെ പിതാവായ നെൽസൺ ജോസഫ് മകന്റെ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞ ഉടൻ ആത്മഹത്യ ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജകിന്റെ കുടുംബാംഗങ്ങളും അനുയായികളും റോഡ് ഉപരോച്ചു. സ്ഥലത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി കട്‌നി എസ്‌പി അഭിനയ് വിശ്വകർമ്മ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323212/bjp-leader-shot-dead-father-of-one-of-the-accused-commits-suicide)