---
title: "മീൻ കയറ്റി വന്ന വാഹനം തടി ലോറിയിൽ ഇടിച്ചു; കാബിനിൽ കുടുങ്ങി ഡ്രൈവർ , ഒഴിവായത് വൻ ദുരന്തം"
english_title: "A vehicle carrying fish crashed into a wooden lorry; the driver was trapped in the cabin, a major tragedy was avoided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323133/a-vehicle-carrying-fish-crashed-into-a-wooden-lorry-the-driver-was-trapped-in-the-cabin-a-major-tragedy-was-avoided"
published_at: "2025-10-29T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901aa6e13e56_tft8g8.jpg"
keywords: []
---

# മീൻ കയറ്റി വന്ന വാഹനം തടി ലോറിയിൽ ഇടിച്ചു; കാബിനിൽ കുടുങ്ങി ഡ്രൈവർ , ഒഴിവായത് വൻ ദുരന്തം

> **Lead Summary:** ചങ്ങനാശേരി: എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വന്ന വാഹനം പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ മീൻലോറിയുടെ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

## Article Content

ചങ്ങനാശേരി: എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വന്ന വാഹനം പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ മീൻലോറിയുടെ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ ഡീസൽ ടാങ്കിൽ തീപടർന്നെങ്കിലും റോ‍ഡ് മഴ പെയ്ത് നനഞ്ഞ് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323133/a-vehicle-carrying-fish-crashed-into-a-wooden-lorry-the-driver-was-trapped-in-the-cabin-a-major-tragedy-was-avoided)