---
title: "വിനോദയാത്ര അന്ത്യയാത്രയായി ; തിരികെ മടങ്ങുമ്പോൾ എല്ലാ സന്തോഷങ്ങളും ഉണ്ടായിരുന്നു , മിക്കവരും ഉറക്കത്തിലും "
english_title: "The excursion became the last journey; on the way back, everyone was happy, and most of them were still asleep."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322934/the-excursion-became-the-last-journey-on-the-way-back-everyone-was-happy-and-most-of-them-were-still-asleep"
published_at: "2025-10-28T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690054df4cd84_kjmihii.jpg"
keywords: []
---

# വിനോദയാത്ര അന്ത്യയാത്രയായി ; തിരികെ മടങ്ങുമ്പോൾ എല്ലാ സന്തോഷങ്ങളും ഉണ്ടായിരുന്നു , മിക്കവരും ഉറക്കത്തിലും 

> **Lead Summary:** കോട്ടയം : കുറവിലങ്ങാട് തിരികെ വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വിനോദയാത്രയുടെ എല്ലാ സന്തോഷങ്ങളും ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്നു. അടുത്തുള്ള ചായക്കടയിൽനിന്ന്‌ ഓടിയെത്തിയ ബിജു സമീപ വാസികളെയും വിളിച്ചുണർത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരും ഓടിയെത്തി.

## Article Content

കോട്ടയം : കുറവിലങ്ങാട് തിരികെ വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വിനോദയാത്രയുടെ എല്ലാ സന്തോഷങ്ങളും ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്നു. അടുത്തുള്ള ചായക്കടയിൽനിന്ന്‌ ഓടിയെത്തിയ ബിജു സമീപ വാസികളെയും വിളിച്ചുണർത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരും ഓടിയെത്തി.

വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ്‌ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്‌. വിവരം അറിഞ്ഞ്‌ കുറവിലങ്ങാട് പൊലീസും അതിവേഗം എത്തി.ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മോനിപ്പള്ളി സ്വകാര്യ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചത്‌. സഹയാത്രികയായ സിന്ധു പ്രബീഷിന്റെ മരണം എല്ലാവരുടെയും നൊമ്പരമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322934/the-excursion-became-the-last-journey-on-the-way-back-everyone-was-happy-and-most-of-them-were-still-asleep)