---
title: "മൊസാംബിക്ക് ദുരന്തം ;  പിറവം  സ്വദേശി  ഉൾപ്പെടെ അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു"
english_title: "Mozambique disaster; Search continues for five people, including a Piravom native"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322816/mozambique-disaster-search-continues-for-five-people-including-a-piravom-native"
published_at: "2025-10-27T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff33bca4534_inbnfed.jpg"
keywords: []
---

# മൊസാംബിക്ക് ദുരന്തം ;  പിറവം  സ്വദേശി  ഉൾപ്പെടെ അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** പിറവം : മൊസാംബിക്കിൽ യാത്രക്കാരുമായി മുങ്ങിയ ബോട്ട് കടലിനടിയിൽ കണ്ടെത്തി. ജിയോ സർവേയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്ത് മുങ്ങൽ വിദഗ്‌ധർ പരിശോധന നടത്തിയാണ് ബോട്ട് കണ്ടെത്തിയത്.

## Article Content

പിറവം : മൊസാംബിക്കിൽ യാത്രക്കാരുമായി മുങ്ങിയ ബോട്ട് കടലിനടിയിൽ കണ്ടെത്തി. ജിയോ സർവേയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്ത് മുങ്ങൽ വിദഗ്‌ധർ പരിശോധന നടത്തിയാണ് ബോട്ട് കണ്ടെത്തിയത്.

എന്നാൽ, അപകടത്തിൽ കാണാതായവരേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രകാശക്കുറവും ചെളിയും കാഴ്ച മറയ്ക്കുന്നതായാണ് റിപ്പോർട്ട്.ബെയ്റ തുറമുഖത്തു നിന്ന് 31 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന സ്കോർപ്പിയോ മറൈൻ മാനേജ്മെന്റിന്റെറെ സീ ക്വസ്റ്റ് കപ്പലിലേക്ക് 21 പേരുമായി പോയ ബോട്ടാണ് 16-ന് കപ്പലിനടുത്ത് മുങ്ങിയത്.

പന്ത്രണ്ട് പേർ രക്ഷപ്പെട്ടു. നാല് പേരുടെ മൃതദേഹം കണ്ടുകിട്ടി. ശേഷിച്ച അഞ്ചുപേരിൽ പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷ് (22) അടക്കമുള്ളവരെപ്പറ്റി ഇനിയും വിവരം ലഭിച്ചില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322816/mozambique-disaster-search-continues-for-five-people-including-a-piravom-native)