---
title: "പിറവത്ത് ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥ ഇന്ന് തുടങ്ങും "
english_title: "Left Front's development march to begin in Piravot today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322805/left-fronts-development-march-to-begin-in-piravot-today"
published_at: "2025-10-27T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff2a361aee1_dritiuo.jpg"
keywords: []
---

# പിറവത്ത് ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥ ഇന്ന് തുടങ്ങും 

> **Lead Summary:** പിറവം : പിറവം നഗരസഭയിൽ ഇടതുമുന്നണി നടത്തുന്ന വികസനമുന്നേറ്റ കാൽനട ജാഥ 27 മുതൽ 30 വരെ നടക്കും.

## Article Content

പിറവം : പിറവം നഗരസഭയിൽ ഇടതുമുന്നണി നടത്തുന്ന വികസനമുന്നേറ്റ കാൽനട ജാഥ 27 മുതൽ 30 വരെ നടക്കും.

സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ വികസനനേട്ടങ്ങളും നഗരസഭയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനനേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ജാഥയെന്ന് ഭാരവാഹികളായ നഗരസഭാ ഉപാധ്യക്ഷൻ കെ.പി. സലിം, സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.കെ. പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ ജാഥാ ക്യാപ്റ്റനും കെ.സി. തങ്കച്ചൻ വൈസ് ക്യാപ്റ്റനും സാജു ചേന്നാട്ട് മാനേജരുമായ ജാഥ 27-ന് കളമ്പൂർ കോട്ടപ്പുറത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന് ദിവസവും പകൽ രണ്ടുമുതലാണ് ജാഥ. 28-ന് കക്കാട് നിന്നാരംഭിക്കുന്ന ജാഥ മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് പാലച്ചുവട് നടക്കുന്ന സമാപനയോഗം സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322805/left-fronts-development-march-to-begin-in-piravot-today)