---
title: "വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; അച്ഛൻ്റെ പെങ്ങൾ പൊലീസ് കസ്റ്റഡിയിൽ"
english_title: "Elderly man murdered by pouring acid; father's sister in police custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322531/elderly-man-murdered-by-pouring-acid-fathers-sister-in-police-custody"
published_at: "2025-10-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc9c7a76bc7_mko.jpg"
keywords: []
---

# വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; അച്ഛൻ്റെ പെങ്ങൾ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ ആണ് കൊലപ്പെട്ടത്.

## Article Content

ഇടുക്കി: ഇടുക്കി നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ ആണ് കൊലപ്പെട്ടത്.

സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലുള്ളത്. പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സുകുമാറിനെതിരെ ഇവർ പൊലീസ് സ്റ്റേഷനിൽ കേസും നൽകിയിരുന്നു. 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടിൽ എത്തിയത്.

സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322531/elderly-man-murdered-by-pouring-acid-fathers-sister-in-police-custody)