---
title: "നാലാംഗ കുടുംബം സഞ്ചരിച്ച സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്"
english_title: "A family of four was travelling in a car that met with an accident; three people were seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322501/a-family-of-four-was-travelling-in-a-car-that-met-with-an-accident-three-people-were-seriously-injured"
published_at: "2025-10-25T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc8b71bf622_gfgvfutfirfi.jpg"
keywords: []
---

# നാലാംഗ കുടുംബം സഞ്ചരിച്ച സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കർണാടക: കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

## Article Content

കർണാടക: കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. കർണാടകയിലെ ബേ​ഗൂരിൽ വെച്ച് മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. വയനാട് സ്വദേശിയായ ബഷീർ എന്ന ആളും അദ്ദേഹത്തിന്റെ കുടുംബവുമാണ് അപകടത്തിൽപെട്ടത്.

മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322501/a-family-of-four-was-travelling-in-a-car-that-met-with-an-accident-three-people-were-seriously-injured)