---
title: "വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് പോയി ; ബസ് ഉടമയുടെ 75 ലക്ഷ രൂപ കവർന്നു  "
english_title: "Left the bag on the veranda and went to the washroom; Bus owner robbed of Rs 75 lakh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322496/left-the-bag-on-the-veranda-and-went-to-the-washroom-bus-owner-robbed-of-rs-75-lakh"
published_at: "2025-10-25T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc86b11a55d_theft.jpg"
keywords: []
---

# വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് പോയി ; ബസ് ഉടമയുടെ 75 ലക്ഷ രൂപ കവർന്നു  

> **Lead Summary:** തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്.

## Article Content

തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്.

ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച. ബാ​ഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപെട്ടു.

കാറിന്റെ മുന്നിലും പിറകിലും വ്യത്യസ്ത നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നോവ കാറിനായി തെരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322496/left-the-bag-on-the-veranda-and-went-to-the-washroom-bus-owner-robbed-of-rs-75-lakh)