---
title: "തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു"
english_title: "Autorickshaw driver dies after losing control after being hit by stray dog"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322339/autorickshaw-driver-dies-after-losing-control-after-being-hit-by-stray-dog"
published_at: "2025-10-24T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb4fbf36afa_kyoutur9790.jpg"
keywords: []
---

# തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു

> **Lead Summary:** എടവണ്ണ: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.

## Article Content

എടവണ്ണ: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.

പരിക്കേറ്റ യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജനെ (53) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് അപകടം. സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ കൃഷ്ണനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ആനന്ദവല്ലി (ആശവർക്കർ). മക്കൾ: അനുഷ, ജിഷ്ണു . മരുമകൻ: വി. ദിനേശ്. സഹോദരങ്ങൾ: അയ്യപ്പൻ, ചോഴിക്കുട്ടി, ശിവരാജൻ, പരേതരായ ഉണ്ണിക്കുട്ടി, രാമൻകുട്ടി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12-ന് കുടുംബശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322339/autorickshaw-driver-dies-after-losing-control-after-being-hit-by-stray-dog)