---
title: "പിന്നില്‍നിന്ന് ഒരാള്‍ കൈയില്‍ ചളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി ;  യുവതിയെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപിച്ചതായി പരാതി"
english_title: "A man from behind forcibly covered her eyes and face with mud and soil; The woman complained that an unknown group had beaten her up."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322320/a-man-from-behind-forcibly-covered-her-eyes-and-face-with-mud-and-soil-the-woman-complained-that-an-unknown-group-had-beaten-her-up"
published_at: "2025-10-24T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb422744472_crisajkna.jpg"
keywords: []
---

# പിന്നില്‍നിന്ന് ഒരാള്‍ കൈയില്‍ ചളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി ;  യുവതിയെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപിച്ചതായി പരാതി

> **Lead Summary:** നെടുങ്കണ്ടം: ഏലത്തോട്ടത്തില്‍ കായ് എടുത്തുകൊണ്ടിരുന്ന യുവതിയെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. പാറത്തോട് മേട്ടകില്‍ പ്രാവികഇല്ലം വീട്ടില്‍ രോഹിണിക്കാണ് വെട്ടേറ്റത്.

## Article Content

നെടുങ്കണ്ടം: ഏലത്തോട്ടത്തില്‍ കായ് എടുത്തുകൊണ്ടിരുന്ന യുവതിയെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. പാറത്തോട് മേട്ടകില്‍ പ്രാവികഇല്ലം വീട്ടില്‍ രോഹിണിക്കാണ് വെട്ടേറ്റത്.

കൈക്ക് ഗുരുതര പരിക്കേറ്റ യുവതിയെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.15നാണ് സംഭവം. പാറത്തോട് സ്‌കൂളിന് സമീപത്തെ ഇവരുടെ കൃഷിയിടത്തില്‍ ഏലക്ക എടുക്കുന്നതിനിടെയാണ് ആക്രമണം. യുവതിയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈയില്‍ ചളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322320/a-man-from-behind-forcibly-covered-her-eyes-and-face-with-mud-and-soil-the-woman-complained-that-an-unknown-group-had-beaten-her-up)