---
title: "അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്ന് 16കാരനായ മകൻ"
english_title: "16-year-old son beats mother to death with axe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322117/16-year-old-son-beats-mother-to-death-with-axe"
published_at: "2025-10-23T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f956e48ab_gvguj.jpg"
keywords: []
---

# അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്ന് 16കാരനായ മകൻ

> **Lead Summary:** ഛണ്ഡീ​ഗഢ്: ഹരിയാനയിൽ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്ന് 16കാരനായ മകൻ. ലഡ്‌വ ജില്ലയിലെ ദൂധ ​ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

## Article Content

ഛണ്ഡീ​ഗഢ്: ഹരിയാനയിൽ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്ന് 16കാരനായ മകൻ. ലഡ്‌വ ജില്ലയിലെ ദൂധ ​ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

45കാരിയായ മുകേഷ് റാണിയാണ് കൊല്ലപ്പെട്ടത്. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റാണി. കുട്ടി പിതാവിനൊപ്പമാണ് താമസം. ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ മകൻ, കൈയിലിരുന്ന കോടാലി കൊണ്ട് അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ റാണിയെ അയൽക്കാർ കുരുക്ഷേത്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്ന് ലഡ്‌വ ഡിവൈഎസ്പി രന്ധിർ സിങ് പറ‍ഞ്ഞു. പ്രതിയായ കുട്ടിയെ സംഭവത്തിന് ശേഷം കാണാനില്ലെന്നും കൊലയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറ‍യുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322117/16-year-old-son-beats-mother-to-death-with-axe)