---
title: "വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ"
english_title: "Young man dies after falling into toilet pit of rented building"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322099/young-man-dies-after-falling-into-toilet-pit-of-rented-building"
published_at: "2025-10-23T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9eb3917b02_erd.jpg"
keywords: []
---

# വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ

> **Lead Summary:** പാലക്കാട് : വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷാണ് മരിച്ചത്.

## Article Content

പാലക്കാട് : വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷാണ് മരിച്ചത്.

പെരിങ്ങോട് ഹൈസ്ക്കൂളിന് സമീപം ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടരയോടെയാണ് സംഭവം. മൂളിപ്പറമ്പ് സ്വദേശിയുടെ നിർമാണത്തിലിരിക്കുന്ന വാടകകെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322099/young-man-dies-after-falling-into-toilet-pit-of-rented-building)