---
title: " വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ കാർ മറിഞ്ഞ് അപകടം ; ആറുപേർക്ക് പരിക്ക് "
english_title: "Car carrying group attending wedding overturns, six injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322091/car-carrying-group-attending-wedding-overturns-six-injured"
published_at: "2025-10-23T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9e669c0808_fhfugtyi.jpg"
keywords: []
---

#  വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ കാർ മറിഞ്ഞ് അപകടം ; ആറുപേർക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ കാർ മറിഞ്ഞ് അപകടം. ആറുപേർക്ക് പരിക്കേറ്റു. പാടിയോട്ടുചാൽ നിട്ടുങ്കല്ല് റോഡിൽ നിടുങ്കല്ല് പാലത്തിനടുത്താണ് കാർ മറിഞ്ഞത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ കാർ മറിഞ്ഞ് അപകടം. ആറുപേർക്ക് പരിക്കേറ്റു. പാടിയോട്ടുചാൽ നിട്ടുങ്കല്ല് റോഡിൽ നിടുങ്കല്ല് പാലത്തിനടുത്താണ് കാർ മറിഞ്ഞത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരങ്കയത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കാഞ്ഞങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്..

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322091/car-carrying-group-attending-wedding-overturns-six-injured)