---
title: "കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു"
english_title: "Four-year-old boy dies after accidentally swallowing bottle cap while playing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322086/four-year-old-boy-dies-after-accidentally-swallowing-bottle-cap-while-playing"
published_at: "2025-10-23T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9e21ec0f1a_death.jpg"
keywords: []
---

# കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു

> **Lead Summary:** തൃശ്ശൂർ : കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ വീട്ടിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

## Article Content

തൃശ്ശൂർ : കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ വീട്ടിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഉടനെ മരത്തംകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322086/four-year-old-boy-dies-after-accidentally-swallowing-bottle-cap-while-playing)