---
title: "കെഎസ്ആർടിസി സ്വിഫ്റ്റ്  ബസിൽ കാറിടിച്ചു ; ദമ്പതികൾക്ക് പരിക്ക് "
english_title: "Car hits KSRTC Swift bus; couple injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322032/car-hits-ksrtc-swift-bus-couple-injured"
published_at: "2025-10-23T10:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9b8f28f780_accid.jpg"
keywords: []
---

# കെഎസ്ആർടിസി സ്വിഫ്റ്റ്  ബസിൽ കാറിടിച്ചു ; ദമ്പതികൾക്ക് പരിക്ക് 

> **Lead Summary:** മൂവാറ്റുപുഴ : ​മൂവാറ്റുപുഴ–കൂത്താട്ടുകുളം എംസി റോഡിൽ മീങ്കുന്നത്ത് കെഎസ്ആർടിസി ബസിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.

## Article Content

മൂവാറ്റുപുഴ : ​മൂവാറ്റുപുഴ–കൂത്താട്ടുകുളം എംസി റോഡിൽ മീങ്കുന്നത്ത് കെഎസ്ആർടിസി ബസിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.

എംസി റോഡിൽ മീങ്കുന്നം പള്ളിക്കുസമീപം ഇന്നലെ പകൽ 11.30നാണ് അപകടം ഉണ്ടായത്. കാർയാത്രികരായ പാലക്കുഴ തടത്തിൽ പുത്തൻപുര മത്തായി (60), ഭാര്യ ലിസി മത്തായി (56) എന്നിവർക്കാണ്  പരിക്കേറ്റത്. 

മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെവന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു.

ദമ്പതികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്‌ യാത്രക്കാർക്ക്‌ പരിക്കില്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കാർ പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322032/car-hits-ksrtc-swift-bus-couple-injured)