---
title: "ലഹരിക്കേസിലെയും കൊലപാതക കേസിലെയും പ്രതികൾ ഏറ്റുമുട്ടി ; ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ കൂട്ടത്തല്ല്"
english_title: "Accused in drug case and murder case clash; gang fight breaks out during DJ party at hotel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321745/accused-in-drug-case-and-murder-case-clash-gang-fight-breaks-out-during-dj-party-at-hotel"
published_at: "2025-10-21T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f75800d380f_1000368168.png"
keywords: []
---

# ലഹരിക്കേസിലെയും കൊലപാതക കേസിലെയും പ്രതികൾ ഏറ്റുമുട്ടി ; ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ കൂട്ടത്തല്ല്

> **Lead Summary:** തിരുവനന്തപുരം: പാളയം സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ കൂട്ടത്തല്ല്. പാർട്ടിയിൽ പങ്കെടുത്ത ലഹരിക്കേസിലെയും കൊലപാതക കേസിലെയും പ്രതികളുൾപ്പടെ ഏറ്റുമുട്ടി.

## Article Content

തിരുവനന്തപുരം: പാളയം സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ കൂട്ടത്തല്ല്. പാർട്ടിയിൽ പങ്കെടുത്ത ലഹരിക്കേസിലെയും കൊലപാതക കേസിലെയും പ്രതികളുൾപ്പടെ ഏറ്റുമുട്ടി.

പരാതിയൊന്നും ഇതുവരെ നൽകിയില്ലെങ്കിലും പൊലീസ് സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിനും പൊലീസ് നോട്ടീസ് നൽകി. പാർട്ടിക്കിടയിൽ നടന്ന തർക്കത്തെ തുടർന്ന് സംഘംചേർന്ന് തല്ലുണ്ടാക്കുകയായിരുന്നു.

ഹോട്ടലിന് പുറത്തിറങ്ങി റോഡിലും സംഘർഷം തുടർന്നു. സംഭവത്തിൽ വിശദീകരണം ചോദിച്ചാണ് ഹോട്ടലിനു നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഹോട്ടലിലെ ഹാളിനും മറ്റും നാശനഷ്ടങ്ങളുണ്ടായി. നക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന ഇത്തരം പാർട്ടികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321745/accused-in-drug-case-and-murder-case-clash-gang-fight-breaks-out-during-dj-party-at-hotel)