---
title: "കുരുന്നുകളെ വരൂ... അങ്കണവാടി തുറന്നു "
english_title: "Come on children... Anganwadi is open"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321711/come-on-children-anganwadi-is-open"
published_at: "2025-10-21T12:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7337b3bc1d_open.jpg"
keywords: []
---

# കുരുന്നുകളെ വരൂ... അങ്കണവാടി തുറന്നു 

> **Lead Summary:** കോതമംഗലം : കോതമംഗലം നഗരസഭയിലെ 26–-ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷനായി.

## Article Content

കോതമംഗലം : കോതമംഗലം നഗരസഭയിലെ 26–-ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷനായി.

നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കെ എ നൗഷാദ്, രമ്യ വിനോദ്, ബിൻസി സിജു, ജോസ് വർഗീസ്, കെ എ ഷിനു എന്നിവർ സംസാരിച്ചു. നഗരസഭയിൽനിന്ന്‌ അനുവദിച്ച 22.27 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതിന്റെ നിർമാണത്തിനായി മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകിയ പി കെ മണിയെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321711/come-on-children-anganwadi-is-open)