---
title: "ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth found dead in temple pond"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321708/youth-found-dead-in-temple-pond"
published_at: "2025-10-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72eff25085_deatgh.jpg"
keywords: []
---

# ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്: പാലക്കാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പാലക്കാട്: പാലക്കാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസന്‍റെ മകനാണ് ദീപക്. സംഭത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷണായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകുക. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321708/youth-found-dead-in-temple-pond)