---
title: "ടാറ്റു ആർടിസ്റ്റ് ഓടിച്ച കാർ ബെെക്കുകാരനെ ഇടിച്ചു ; തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി "
english_title: "Tattoo artist's car hits man in Bekkuru; young man threatens him with gun"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321574/tattoo-artists-car-hits-man-in-bekkuru-young-man-threatens-him-with-gun"
published_at: "2025-10-20T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5fb1bb13ae_arresyt.jpg"
keywords: []
---

# ടാറ്റു ആർടിസ്റ്റ് ഓടിച്ച കാർ ബെെക്കുകാരനെ ഇടിച്ചു ; തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി 

> **Lead Summary:** തിരുവനന്തപുരം: തമ്പാനൂരിൽ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ടാറ്റു ആർടിസ്റ്റ് റോബിന്‍ ജോണാണ് ഭീഷണി മുഴക്കിയത്. റോബിൻ ഓടിച്ച കാർ ബെെക്കുകാരനെ ഇടിക്കുകയായിരുന്നു . ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ തോക്ക് ചൂണ്ടുകയായിരുന്നു .

## Article Content

തിരുവനന്തപുരം: തമ്പാനൂരിൽ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ടാറ്റു ആർടിസ്റ്റ് റോബിന്‍ ജോണാണ് ഭീഷണി മുഴക്കിയത്. റോബിൻ ഓടിച്ച കാർ ബെെക്കുകാരനെ ഇടിക്കുകയായിരുന്നു . ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ തോക്ക് ചൂണ്ടുകയായിരുന്നു .

ഇന്നലെയാണ് തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച് ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. 

ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

ആളുകള്‍ അറിയിച്ചതുപ്രകാരം പൊലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321574/tattoo-artists-car-hits-man-in-bekkuru-young-man-threatens-him-with-gun)