---
title: "കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after a bike and car collided while returning home from catering work."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321568/a-young-man-died-tragically-after-a-bike-and-car-collided-while-returning-home-from-catering-work"
published_at: "2025-10-20T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5f475beef6_aacvuyui.jpg"
keywords: []
---

# കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** തിരുവാണിയൂർ : തൊണ്ടൻപാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

തിരുവാണിയൂർ : തൊണ്ടൻപാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

അമ്പലമുകൾ ചാലിക്കര കുഴിക്കാട്ടിൽ വാസുവിന്റെ മകൻ നിഷാദ് (34) ആണ് മരിച്ചത്.

കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിഷാദിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കൂടെ സഞ്ചരിച്ചിരുന്ന എഴക്കാരനാട്, വണ്ടിപ്പേട്ട ഭാഗങ്ങളിൽ ഉള്ള ജയിംസ്, ജുവൽ എന്നീ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും തുരുവാണിയൂർ ഭാഗത്ത് നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു, ഇന്നലെ (19/10/25) ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

സംസ്കാരം ഇന്ന്  വൈകിട്ട് നാലുമണിക്ക് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.നിഷാദിന്റെ അമ്മ കുമാരി, സഹോദരങ്ങൾ നിഷ, ജിഷ, ലിഷ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321568/a-young-man-died-tragically-after-a-bike-and-car-collided-while-returning-home-from-catering-work)