---
title: "മരം വെട്ടുന്നതിനിടയിൽ തടി ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "Worker dies tragically after timber falls on him while cutting trees"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321087/worker-dies-tragically-after-timber-falls-on-him-while-cutting-trees"
published_at: "2025-10-17T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f20c77f2ac2_dearth.jpg"
keywords: []
---

# മരം വെട്ടുന്നതിനിടയിൽ തടി ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ തടി വീണു തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ്‌ ആണ് മരിച്ചത്. 

## Article Content

ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ തടി വീണു തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ്‌ ആണ് മരിച്ചത്. 

ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ ദേഹത്തേക്ക് വീഴുകയായിരുന്നു. കാൽ മണ്ണിൽ പതഞ്ഞതിനാൽ സന്തോഷിന് ഓടി മാറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ : ബിന്ദു, മക്കൾ: സന്ദീപ്, അപർണ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321087/worker-dies-tragically-after-timber-falls-on-him-while-cutting-trees)