---
title: "കളഞ്ഞുകിട്ടിയ പേഴ്സും ആധാരവും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർമാർ"
english_title: "Auto drivers find and return lost wallets and documents to their owners"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320899/auto-drivers-find-and-return-lost-wallets-and-documents-to-their-owners"
published_at: "2025-10-16T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0b4d01c684_purse.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ പേഴ്സും ആധാരവും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർമാർ

> **Lead Summary:** അങ്കമാലി : കളഞ്ഞുകിട്ടിയ പേഴ്സും ആധാരവും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർമാർ. അങ്കമാലിറെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ കാച്ചപ്പിള്ളി ജോഷി വർഗീസും എസ് സുബ്രഹ്മണ്യനുമാണ് മാതൃകയായത്.

## Article Content

അങ്കമാലി : കളഞ്ഞുകിട്ടിയ പേഴ്സും ആധാരവും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർമാർ. അങ്കമാലിറെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ കാച്ചപ്പിള്ളി ജോഷി വർഗീസും എസ് സുബ്രഹ്മണ്യനുമാണ് മാതൃകയായത്.

പാർക്കിങ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിൽനിന്നാണ് പേഴ്സ് കിട്ടിയത്. വിദേശകറൻസികളും 34,000 രൂപയും ലൈസൻസ്, ആധാർ ഉൾപ്പെടെയുള്ള രേഖകളുമാണ് പേഴ്സിലുണ്ടായിരുന്നത്.

പേഴ്സ് കിട്ടിയ ജോഷി വർഗീസ് ആർടി ഓഫീസുമായി ബന്ധപ്പെട്ട് ലൈസൻസിലെ പേരുകാരൻ കൊടുങ്ങല്ലൂർ സ്വദേശി എ വി ബൈജുവിനെ വിളിച്ചുവരുത്തി പേഴ്സ് കൈമാറി. സിപിഐ എം അങ്കമാലി ടൗൺ ബ്രാഞ്ച് അംഗമാണ് ജോഷി വർഗീസ്.ആധാരം റോഡിൽ കളഞ്ഞുകിട്ടിയത് ഇതേ സ്റ്റാൻഡിലുള്ള എസ് സുബ്രഹ്മണ്യനാണ്. ഉടമസ്ഥൻ മേയ്ക്കാട് തോട്ടിപ്പറമ്പിൽ രാജന് ആധാരം കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320899/auto-drivers-find-and-return-lost-wallets-and-documents-to-their-owners)