---
title: " വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യാശ്രമം ; യുവാവിനെ അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി"
english_title: "Attempted suicide by climbing an electricity pole; Youth rescued by fire brigade and police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320895/attempted-suicide-by-climbing-an-electricity-pole-youth-rescued-by-fire-brigade-and-police"
published_at: "2025-10-16T14:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0b29ccd26f_perum.jpg"
keywords: []
---

#  വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യാശ്രമം ; യുവാവിനെ അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി

> **Lead Summary:** പെരുമ്പാവൂർ : വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യാശ്രമം നടത്തിയ ആദിവാസി യുവാവിനെ അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

## Article Content

പെരുമ്പാവൂർ : വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യാശ്രമം നടത്തിയ ആദിവാസി യുവാവിനെ അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി അരുൺ പ്രകാശാണ് (35) ഔഷധി ജങ്ഷനിലെ വൈദ്യുതിത്തൂണിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധൻ രാത്രി ഒമ്പതിനാണ് സംഭവം.

നാട്ടുകാർ വൈദ്യുതി ഓഫീസിൽ അറിയിച്ചശേഷം അഗ്നി രക്ഷാസേനയെയും പൊലീസിനെയും അറിയിച്ചു. അഗ്നി രക്ഷാസേന ഗോവണി ഉപയോഗിച്ചാണ് താഴെ ഇറക്കിയത്. മയക്കുമരുന്ന്‌ കഴിച്ചിട്ടുണ്ടെന്നും വിഷമം വരുമ്പോൾ ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കാറുണ്ടെന്നും യുവാവ് പൊലീസിനോട്‌ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320895/attempted-suicide-by-climbing-an-electricity-pole-youth-rescued-by-fire-brigade-and-police)