---
title: "കൂത്താട്ടുകുളത്തെ പൊതുശ്മശാനം പ്രവർത്തനം നിലച്ചു"
english_title: "The public cemetery in Koothattukulam has ceased operations."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320882/the-public-cemetery-in-koothattukulam-has-ceased-operations"
published_at: "2025-10-16T13:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0a6190d993_koothattu.jpg"
keywords: []
---

# കൂത്താട്ടുകുളത്തെ പൊതുശ്മശാനം പ്രവർത്തനം നിലച്ചു

> **Lead Summary:** കൂത്താട്ടുകുളം : നഗരസഭാ പൊതുശ്മശാനം പ്രവർത്തനം നിലച്ചു. അറ്റകുറ്റപ്പണിക്കുശേഷം ആദ്യദിവസം ഒരു മൃതശരീരം ദഹിപ്പിച്ചെങ്കിലും പിന്നീട് പ്രവർത്തിച്ചില്ല. തകരാറിലായി മൂന്നാഴ്ച കഴിഞ്ഞെങ്കിലും കേടായ ഭാഗങ്ങൾ നന്നാക്കാൻ നടപടിയായില്ല.നഗരസഭാ പ്രദേശത്തുള്ളവരുടെ മൃതദേഹങ്ങൾ പിറവം, മൂവാറ്റുപുഴ നഗരസഭാ ശ്മശാനങ്ങളിലാണ് ഇപ്പോൾ സംസ്‌കരിക്കുന്നത്. സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണിത്‌.

## Article Content

കൂത്താട്ടുകുളം : നഗരസഭാ പൊതുശ്മശാനം പ്രവർത്തനം നിലച്ചു. അറ്റകുറ്റപ്പണിക്കുശേഷം ആദ്യദിവസം ഒരു മൃതശരീരം ദഹിപ്പിച്ചെങ്കിലും പിന്നീട് പ്രവർത്തിച്ചില്ല. തകരാറിലായി മൂന്നാഴ്ച കഴിഞ്ഞെങ്കിലും കേടായ ഭാഗങ്ങൾ നന്നാക്കാൻ നടപടിയായില്ല.നഗരസഭാ പ്രദേശത്തുള്ളവരുടെ മൃതദേഹങ്ങൾ പിറവം, മൂവാറ്റുപുഴ നഗരസഭാ ശ്മശാനങ്ങളിലാണ് ഇപ്പോൾ സംസ്‌കരിക്കുന്നത്. സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണിത്‌.

നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആളുകൾ ദിവസേന നഗരസഭാ ഓഫീസിൽ സംസ്കാരത്തിനുള്ള ഫീസ്‌ അടയ്‌ക്കാൻ എത്തുമ്പോഴാണ് ശ്മശാനം തകരാറിലാണെന്ന് അറിയുന്നത്.

യുഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം വാർഷിക അറ്റകുറ്റപ്പണി കഴിഞ്ഞ് ചാനലുകാരെയും മാധ്യമപ്രവർത്തകരെയും വിളിച്ചുവരുത്തി ഉദ്ഘാടനംപോലെ ചിത്രങ്ങളെടുത്ത് വികസനനേട്ടമായി ഉയർത്തി പ്രചാരണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320882/the-public-cemetery-in-koothattukulam-has-ceased-operations)