---
title: "നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു ; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Nursing student attempts suicide, car overturns on way to hospital; student dies tragically..."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320735/nursing-student-attempts-suicide-car-overturns-on-way-to-hospital-student-dies-tragically"
published_at: "2025-10-15T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef6f5521a0f_acciden.jpg"
keywords: []
---

# നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു ; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട്: ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. 

## Article Content

കാസർകോട്: ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. 

വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഇവർ മൂന്ന് പേരെയും കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320735/nursing-student-attempts-suicide-car-overturns-on-way-to-hospital-student-dies-tragically)