---
title: "ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി, 15 പേർക്ക് ഗുരുതര പരിക്ക്"
english_title: "Death toll in bus fire rises to 21, 15 seriously injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320715/death-toll-in-bus-fire-rises-to-21-15-seriously-injured"
published_at: "2025-10-15T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef6481f0536_bus.jpg"
keywords: []
---

# ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി, 15 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ജയ്പൂർ: ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ദുരന്തത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

## Article Content

ജയ്പൂർ: ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ദുരന്തത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

> “രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരന്തത്തിനിരയായ ആളുകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ടത്. ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ ബസിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ അപ്പോഴേക്കും ബസ് അഗ്നിഗോളമായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320715/death-toll-in-bus-fire-rises-to-21-15-seriously-injured)