---
title: "യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ "
english_title: "Two youths arrested for drugging and raping a young woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320698/two-youths-arrested-for-drugging-and-raping-a-young-woman"
published_at: "2025-10-15T13:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef55b472d52_arest5.jpg"
keywords: []
---

# യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** കളമശേരി : യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കളമശേരി പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു.കോട്ടയം പുതുപറമ്പിൽ മാർട്ടിൻ ആന്റണി , മലപ്പുറം വടക്കേപ്പുറത്ത് ഫിറോസ് എന്നിവരെയാണ് ഇൻസ്പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

## Article Content

കളമശേരി : യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കളമശേരി പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു.കോട്ടയം പുതുപറമ്പിൽ മാർട്ടിൻ ആന്റണി , മലപ്പുറം വടക്കേപ്പുറത്ത് ഫിറോസ് എന്നിവരെയാണ് ഇൻസ്പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവതിയെ ആദ്യം മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നെടുമ്പാശേരിയിലും കളമശേരിയിലുംവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കളമശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ്‌ യുവതി പരാതി നൽകിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320698/two-youths-arrested-for-drugging-and-raping-a-young-woman)