---
title: "കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിംഗ അന്തരിച്ചു ; അന്ത്യം കൂത്താട്ടുകുളത്ത്   "
english_title: "Former Kenyan Prime Minister Raila Odinga passes away; last rites held in Koothattukulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320667/former-kenyan-prime-minister-raila-odinga-passes-away-last-rites-held-in-koothattukulam"
published_at: "2025-10-15T11:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef347f53aa5_keniyn.jpg"
keywords: []
---

# കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിംഗ അന്തരിച്ചു ; അന്ത്യം കൂത്താട്ടുകുളത്ത്   

> **Lead Summary:** കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിംഗ എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു.ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

## Article Content

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിംഗ എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു.ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

ശ്രീധരീയം ആശുപത്രിയുമായി റെയില ഒടിംഗയ്ക്ക് ദീർഘകാലമായി ബന്ധമുണ്ട്. മകളുടെ കണ്ണിന്റെ ചികിത്സ ഉൾപ്പെടെ ഇവിടെയാണ് നടത്തിയത്.

ആറ് ദിവസം മുൻപാണ് കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ചികിത്സയ്ക്കായി എത്തിയത്.ബുധൻ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ദേവമാത ആശുപത്രിയിൽ എത്തിക്കുകയും അവിടെവെച്ച് മരണപ്പെടുകയുമായിരുന്നു.മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംംഭിച്ചു.

2008മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു റെയ്‌ല അമോലോ ഒഡിംഗ. 1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിന്റെ പാർലമെന്റ് അംഗമായിരുന്നു. 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവുമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320667/former-kenyan-prime-minister-raila-odinga-passes-away-last-rites-held-in-koothattukulam)