---
title: "കാട് വെട്ടുന്നതിനിടെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റു, യുവാവ് മരിച്ചു"
english_title: "A young man died after being electrocuted by an electric wire while cutting down a fores"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320522/a-young-man-died-after-being-electrocuted-by-an-electric-wire-while-cutting-down-a-fores"
published_at: "2025-10-14T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee063f7c70d_death.jpg"
keywords: []
---

# കാട് വെട്ടുന്നതിനിടെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റു, യുവാവ് മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്.

## Article Content

കൊല്ലം: കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്.

പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജോലിക്കാരനായിരുന്നു. ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320522/a-young-man-died-after-being-electrocuted-by-an-electric-wire-while-cutting-down-a-fores)