---
title: "പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് തട്ടിക്കയറി ഡോക്ടർ ; കേസെടുത്തു"
english_title: "Doctor assaults Piravom Taluk Hospital superintendent; case registered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320511/doctor-assaults-piravom-taluk-hospital-superintendent-case-registered"
published_at: "2025-10-14T13:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edfd7412e04_piravom.jpg"
keywords: []
---

# പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് തട്ടിക്കയറി ഡോക്ടർ ; കേസെടുത്തു

> **Lead Summary:** പിറവം : പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ചീത്തവിളിച്ചെന്നും സഭ്യമല്ലാതെ സംസാരിച്ചതായും പരാതി.

## Article Content

പിറവം : പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ചീത്തവിളിച്ചെന്നും സഭ്യമല്ലാതെ സംസാരിച്ചതായും പരാതി.

സൂപ്രണ്ട് ഡോ. രാജലക്ഷ്‌മിയുടെ പരാതിയെ തുടർന്ന് ഡോ. ഫവാസ് മജീദിന്റെപേരിൽ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സൂപ്രണ്ട്, ഡോക്‌ടർ ഫവാസിന് മെമ്മോ നൽകിയിരുന്നു.

മെമ്മോയുമായി സൂപ്രണ്ടിന്റെ മുറിയിലെത്തിയ ഡോക്‌ടർ സൂപ്രണ്ടിനോട് തട്ടിക്കയറിയതായും അസഭ്യം പറഞ്ഞതായുമാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.

ബഹളത്തെ തുടർന്ന് മുറിയിൽ കുഴഞ്ഞുവീണ സൂപ്രണ്ടിനെ നീരീക്ഷണമുറിയിൽ പ്രവേശിപ്പിച്ച് ഇസിജിയടക്കമുള്ള പരിശോധനകൾ നടത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡോക്ടറുടെ മൊഴിയെടുത്ത് കേസെടുത്തു. ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസനസമിതിയംഗം സോജൻ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതിയും നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320511/doctor-assaults-piravom-taluk-hospital-superintendent-case-registered)