---
title: "കേസന്വേഷണവുമായി എത്തിയ പോലീസ് സംഘം കിണറ്റിൽ വീണ ആടിന്റെ ജീവൻ രക്ഷിച്ചു"
english_title: "Police team investigating the case saved the life of a goat that fell into a well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320508/police-team-investigating-the-case-saved-the-life-of-a-goat-that-fell-into-a-well"
published_at: "2025-10-14T12:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edfa377ee4c_pogkh.jpg"
keywords: []
---

# കേസന്വേഷണവുമായി എത്തിയ പോലീസ് സംഘം കിണറ്റിൽ വീണ ആടിന്റെ ജീവൻ രക്ഷിച്ചു

> **Lead Summary:** കൂത്താട്ടുകുളം : കേസന്വേഷണവുമായി എത്തിയ പോലീസ് സംഘം കിണറ്റിൽ വീണ ആടിന്റെ ജീവൻ രക്ഷിച്ചു. കൂത്താട്ടുകുളം-കോഴിപ്പിള്ളി-തൊടുപുഴ റോഡിൽ പാലക്കുഴ മാറിക മംഗലശ്ശേരി താഴം കേളക്കൊമ്പിൽ ബിജുവിൻ്റെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്.

## Article Content

കൂത്താട്ടുകുളം : കേസന്വേഷണവുമായി എത്തിയ പോലീസ് സംഘം കിണറ്റിൽ വീണ ആടിന്റെ ജീവൻ രക്ഷിച്ചു. കൂത്താട്ടുകുളം-കോഴിപ്പിള്ളി-തൊടുപുഴ റോഡിൽ പാലക്കുഴ മാറിക മംഗലശ്ശേരി താഴം കേളക്കൊമ്പിൽ ബിജുവിൻ്റെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ അഭിലാഷ്, പി.സി. കൃഷ്ണചന്ദ്രൻ എന്നിവർ റോഡിലൂടെ പോകുമ്പോഴാണ് തൊട്ടടുത്ത കിണറ്റിൽവീണ ആടിന്റെ കരച്ചിൽ കേട്ടത്. ഉടൻ കൃഷ്ണചന്ദ്രനും അഭിലാഷും കിണറ്റിലിറങ്ങി ആടിനെ വലിച്ചുകയറ്റി ജീവൻ രക്ഷിച്ചു. പോലീസ് സംഘത്തിന്റെ സമയോചിതമായ പ്രവൃത്തിയെ നാട്ടുകാർ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320508/police-team-investigating-the-case-saved-the-life-of-a-goat-that-fell-into-a-well)