---
title: "വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം ; ബസ് കണ്ടക്ടർ കസ്റ്റഡിയിൽ"
english_title: "Student assaulted on KSRTC bus; Bus conductor in custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319979/student-assaulted-on-ksrtc-bus-bus-conductor-in-custody"
published_at: "2025-10-11T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9fe3336c0e_rape.jpg"
keywords: []
---

# വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം ; ബസ് കണ്ടക്ടർ കസ്റ്റഡിയിൽ

> **Lead Summary:** പാലക്കാട്: വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ.

## Article Content

പാലക്കാട്: വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ.

പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം.

രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319979/student-assaulted-on-ksrtc-bus-bus-conductor-in-custody)