---
title: "നഗരത്തിൽ വീണ്ടും രാസലഹരിവേട്ട ; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Another drug bust in the city; Two youths arrested with MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319763/another-drug-bust-in-the-city-two-youths-arrested-with-mdma"
published_at: "2025-10-10T12:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8b0f2af447_lahari.jpg"
keywords: []
---

# നഗരത്തിൽ വീണ്ടും രാസലഹരിവേട്ട ; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും രാസലഹരി പിടികൂടി. കൊച്ചിയിൽ രണ്ടിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ എട്ടര ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തി. പിടിയിലായ ഒരാൾ കായംകുളം സ്വദേശിയും മറ്റൊരാൾ പള്ളുരുത്തി സ്വദേശിയുമാണ്.

## Article Content

കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും രാസലഹരി പിടികൂടി. കൊച്ചിയിൽ രണ്ടിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ എട്ടര ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തി. പിടിയിലായ ഒരാൾ കായംകുളം സ്വദേശിയും മറ്റൊരാൾ പള്ളുരുത്തി സ്വദേശിയുമാണ്.

ഇടപ്പള്ളിയിൽ നിന്നാണ് ഒരാളെ പിടികൂടിയത്. രണ്ടാമനെ മരട് ഭാഗത്ത് നിന്നും പിടികൂടിയെന്നാണ് കൊച്ചി സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319763/another-drug-bust-in-the-city-two-youths-arrested-with-mdma)