---
title: "തീപ്പിടുത്തം; പത്തോളം കടകൾ കത്തിനശിച്ചു, ആദ്യം തീപടർന്നത് കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്"
english_title: "Fire; About ten shops burnt down, the first fire broke out in a shop selling toys"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319681/Fire; About ten shops burnt down, the first fire broke out in a shop selling toys"
published_at: "2025-10-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7df9d0dea5_1000356182.png"
keywords: []
---

# തീപ്പിടുത്തം; പത്തോളം കടകൾ കത്തിനശിച്ചു, ആദ്യം തീപടർന്നത് കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ പത്തോളം കടകൾ കത്തിനശിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ പത്തോളം കടകൾ കത്തിനശിച്ചു.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്.

ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ എത്തിയ ഫയർഫോഴ്സ് സംഘം തീ അണക്കാൻ ശ്രമം തുടരുകയാണ്.

കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 6 ഫയർ യൂണിറ്റുകൾ ഉടനെത്തന്നെ തളിപ്പറമ്പിൽ എത്തും എന്നാണ് വിവരം. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319681/Fire; About ten shops burnt down, the first fire broke out in a shop selling toys)