---
title: "അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു ; സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Speeding private bus hits scooter; scooter rider barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319576/speeding-private-bus-hits-scooter-scooter-rider-barely-escapes"
published_at: "2025-10-09T13:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e76d67873dd_accident.jpg"
keywords: []
---

# അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു ; സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** തോപ്പുംപടി : തോപ്പുംപടിയിൽ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു. സ്കൂട്ടർ ബസിനടിയിലേക്ക് വീണു. സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

## Article Content

തോപ്പുംപടി : തോപ്പുംപടിയിൽ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു. സ്കൂട്ടർ ബസിനടിയിലേക്ക് വീണു. സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ബുധനാഴ്ച വൈകീട്ട് ആറരയോടെ തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപമാണ് സംഭവം. തോപ്പുംപടിയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഷഹനയെന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇതേ ദിശയിൽ പോകുകയായിരുന്ന സ്‌കൂട്ടർ യാത്രികനെ ബസിന്റെ പിൻഭാഗം ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മട്ടാഞ്ചേരി സ്വദേശി ഷിഹാബ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ മകളും കൂടെയുണ്ടായിരുന്നു. ഷിഹാബിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം തോപ്പുംപടിയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319576/speeding-private-bus-hits-scooter-scooter-rider-barely-escapes)