---
title: "ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു"
english_title: "Wife strangled to death while undergoing treatment in hospital; husband dies after attempting suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319571/wife-strangled-to-death-while-undergoing-treatment-in-hospital-husband-dies-after-attempting-suicide"
published_at: "2025-10-09T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7682d77390_death7.jpg"
keywords: []
---

# ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം പട്ടം എസ്ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. അർധരാത്രിയോടെയായിരുന്നു കൊലപാതകം.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം പട്ടം എസ്ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. അർധരാത്രിയോടെയായിരുന്നു കൊലപാതകം.

വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾനിലയിൽനിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ ഭാസുരൻ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ഭാസുരനെ എസ്‌ടി ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319571/wife-strangled-to-death-while-undergoing-treatment-in-hospital-husband-dies-after-attempting-suicide)