---
title: "എട്ടാംക്ലാസുകാരി ഗർഭിണി ; പതിമൂന്നുകാരനായ സഹപാഠി പിടിയിൽ "
english_title: "Eighth grader pregnant; 13-year-old classmate arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319561/eighth-grader-pregnant-13-year-old-classmate-arrested"
published_at: "2025-10-09T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e75b5c7608a_8c054e67-a632-4eac-895b-917407f88ab9.jpeg"
keywords: []
---

# എട്ടാംക്ലാസുകാരി ഗർഭിണി ; പതിമൂന്നുകാരനായ സഹപാഠി പിടിയിൽ 

> **Lead Summary:** ഷൊർണൂർ: എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി പിടിയിൽ . 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുകയായിരുന്നു.

## Article Content

ഷൊർണൂർ: എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി പിടിയിൽ . 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഷൊർണൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആൺകുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസിൽ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്.ഗർഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319561/eighth-grader-pregnant-13-year-old-classmate-arrested)