---
title: "അടുക്കളയില്‍ ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically after gas fire breaks out while she is making tea in the kitchen"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319414/housewife-dies-tragically-after-gas-fire-breaks-out-while-she-is-making-tea-in-the-kitchen"
published_at: "2025-10-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e629dd5ca77_desath.jpg"
keywords: []
---

# അടുക്കളയില്‍ ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.

രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319414/housewife-dies-tragically-after-gas-fire-breaks-out-while-she-is-making-tea-in-the-kitchen)