---
title: "മണീടിൽ പുതിയ സ്‌മാർട്ട് അംഗണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു"
english_title: "Foundation stone laid for new smart Anganwadi building in Maniit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319396/foundation-stone-laid-for-new-smart-anganwadi-building-in-maniit"
published_at: "2025-10-08T13:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e619e9be286_maneed.jpg"
keywords: []
---

# മണീടിൽ പുതിയ സ്‌മാർട്ട് അംഗണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

> **Lead Summary:** പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് പ്രോജക്‌ടുമായി സഹകരിച്ച് 32 ലക്ഷം രൂപ മുടക്കി നെച്ചൂർ ആറാം വാർഡിൽ നിർമ്മിക്കുന്ന സ്‌മാർട്ട് അംഗണവാടി കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് തറക്കല്ലിട്ടു.

## Article Content

പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് പ്രോജക്‌ടുമായി സഹകരിച്ച് 32 ലക്ഷം രൂപ മുടക്കി നെച്ചൂർ ആറാം വാർഡിൽ നിർമ്മിക്കുന്ന സ്‌മാർട്ട് അംഗണവാടി കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് തറക്കല്ലിട്ടു.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മോളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ പ്രദീപ്, മെമ്പർ ജ്യോതി രാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എസ് ജോബ്, സി ടി അനീഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ വി.ജെ ജോസഫ്, ശോഭാ ഏലിയാസ്, മെമ്പർമാരായ പ്രമോദ് പി, സോജൻ എ കെ, രഞ്ജി സുരേഷ്, ബിനി ശിവദാസ്,മിനുമോൻസി, സെക്രട്ടറി അനിമോൾ.കെ, ശൈലജ കെ കെ, ആശാ പോൾ,കെ എസ് പ്രസാദ്, അങ്കണവാടി ജീവനക്കാർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

മണീട് മേമുഖം സ്വദേശി കാപ്പുംകുഴിയിൽ കെ. എസ് പ്രസാദ് അദ്ദേഹത്തിൻ്റെ പത്തു സെന്റ് സ്ഥലത്തു നിന്നും സൗജന്യ മായി പഞ്ചായത്തിന് വിട്ടുനൽകിയ 3.5 സെന്റ് സ്ഥലത്താണ് സ്മാർട്ട് അംഗണവാടിക്കുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319396/foundation-stone-laid-for-new-smart-anganwadi-building-in-maniit)