---
title: " നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു"
english_title: "Student drowns while swimming with friends in river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319345/student-drowns-while-swimming-with-friends-in-river"
published_at: "2025-10-08T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f47e0ae80_death.jpg"
keywords: []
---

#  നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

> **Lead Summary:** എറണാകുളം: എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

## Article Content

എറണാകുളം: എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്.ഇന്നലെ വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് ദുരന്തമുണ്ടായത്. കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്‌ വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു.

രക്ഷിക്കാനായി ശ്രമിച്ച കൂട്ടുകാരനും നീന്തൽ അറിയാത്ത ഗോഡ്‍വിനൊപ്പം മുങ്ങി താഴ്ന്നു. ബഹളം കേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്ന് പോയ ഗോഡ് വിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമിന്‍റെ രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319345/student-drowns-while-swimming-with-friends-in-river)