---
title: "അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം "
english_title: "A speeding car hit a bike in an accident; a young man died tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319290/a-speeding-car-hit-a-bike-in-an-accident-a-young-man-died-tragically"
published_at: "2025-10-07T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5266339ec7_accident.jpg"
keywords: []
---

# അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** കൊല്ലം: കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുൻ ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്.

## Article Content

കൊല്ലം: കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുൻ ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഈ കാർ മിഥുൻ സഞ്ചരിച്ച ബൈക്കിലിടിച്ചു.

ഇടിയുടെ ആഘാതത്തിൽ മിഥുൻ എതിരെ വന്ന മറ്റൊരു കാറിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മിഥുൻ സഞ്ചരിച്ച ബൈക്കും ഇതേ കാറിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319290/a-speeding-car-hit-a-bike-in-an-accident-a-young-man-died-tragically)