---
title: "മുളന്തുരുത്തിയിൽ പെർമിറ്റും, പാസും ഇല്ലാതെ അനധികൃത മണ്ണെടുപ്പ് ;  ടിപ്പറുകൾ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും"
english_title: "Illegal excavation of soil without permit or pass in Mulanthuruthy; Congress workers and locals stop tippers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319201/illegal-excavation-of-soil-without-permit-or-pass-in-mulanthuruthy-congress-workers-and-locals-stop-tippers"
published_at: "2025-10-07T12:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c01f156cc_mul1.jpg"
keywords: []
---

# മുളന്തുരുത്തിയിൽ പെർമിറ്റും, പാസും ഇല്ലാതെ അനധികൃത മണ്ണെടുപ്പ് ;  ടിപ്പറുകൾ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തിയിൽ പെർമിറ്റും, പാസും ഇല്ലാതെ അനധികൃതമായി മണ്ണെടുത്ത് വന്ന ടിപ്പറുകൾ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും തടഞ്ഞു.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തിയിൽ പെർമിറ്റും, പാസും ഇല്ലാതെ അനധികൃതമായി മണ്ണെടുത്ത് വന്ന ടിപ്പറുകൾ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും തടഞ്ഞു.

പോലീസ് സ്റ്റേഷൻ ഒഴിവാക്കി റയിൽവേ സ്റ്റേഷൻ റോഡ് വഴി വന്ന ടിപ്പറുകളാണ്  ചേർന്ന് തടഞ്ഞത്. അതി രാവിലെ മുതൽ അനധികൃതമായി മണ്ണെടുത്ത് അമിത വേഗത്തിൽ പോകുന്ന ടിപ്പറുകൾ യാത്രക്കാർക്ക് ഭീഷണിയായിരുന്നു എന്നും, അനധികൃതമായ മണ്ണെടുപ്പ് മുളന്തുരുത്തി പഞ്ചായത്തിൽ അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകിയ DCC നിർവ്വാഹക സമിതിയംഗം വേണു ,മുളന്തുരുത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ചാമക്കാല, ബ്ലോക്ക് ഭാരവാഹികളായ ലിജോ ചാക്കോച്ചൻ, ടി.കെ ജോസഫ് എന്നിവർ പറഞ്ഞു. ടിപ്പർ ലോറികൾ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319201/illegal-excavation-of-soil-without-permit-or-pass-in-mulanthuruthy-congress-workers-and-locals-stop-tippers)