---
title: "പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Young man found dead inside car in parking lot"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319165/young-man-found-dead-inside-car-in-parking-lot"
published_at: "2025-10-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4a68fc902c_death.jpg"
keywords: []
---

# പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** നെടുമങ്ങാട് : യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് മഞ്ച മഴവില്ലിൽ മഹേഷാണ് മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ്.

## Article Content

നെടുമങ്ങാട് : യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് മഞ്ച മഴവില്ലിൽ മഹേഷാണ് മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ്.

തിങ്കൾ വൈകിട്ട് 6.30ന് നെടുമങ്ങാട് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട സ്വന്തം കാറിലാണ് മൃതദേഹം കണ്ടത്. ഡ്രൈവർ സീറ്റിനടുത്തുള്ള ഡോർ തുറന്നനിലയിലായിരുന്നു. മഹേഷ് സീറ്റിൽ സംശയകരമാംവിധം ചാരിയിരിക്കുന്നത് പാർക്കിങ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കണ്ടത്.

തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ വിജയകുമാർ. അമ്മ: മിനി. ഭാര്യ: ലക്ഷ്മിപ്രിയ. മക്കൾ: സ്മിത മഹേഷ്,ഭദ്ര മഹേഷ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319165/young-man-found-dead-inside-car-in-parking-lot)