---
title: "ചാമ്പ്യൻസ് ട്രോഫി പിറവം ജലോത്സവം ; ജലരാജാവായി വീയ്യപുരം ചുണ്ടൻ"
english_title: "Champions Trophy Piravom Jalotsavam; Veeyyapuram Chundan becomes the Water King"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318769/champions-trophy-piravom-jalotsavam-veeyyapuram-chundan-becomes-the-water-king"
published_at: "2025-10-04T20:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e13913aba0c_piravom.jpg"
keywords: []
---

# ചാമ്പ്യൻസ് ട്രോഫി പിറവം ജലോത്സവം ; ജലരാജാവായി വീയ്യപുരം ചുണ്ടൻ

> **Lead Summary:** പിറവം: ഒമ്പതു ചുണ്ടൻവള്ളങ്ങൾ മാറ്റുരച്ച ചാമ്പ്യൻസ് ബോട്ട് ലിഗിൻ്റെ രണ്ടാംസീസൺ നാലാം മത്സരത്തിൽ പിറവത്തെ ജലരാജാവായി വീയാപുരം ചുണ്ടൻ. കൈനകരി വില്ലേജ് ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്.

## Article Content

പിറവം: ഒമ്പതു ചുണ്ടൻവള്ളങ്ങൾ മാറ്റുരച്ച ചാമ്പ്യൻസ് ബോട്ട് ലിഗിൻ്റെ രണ്ടാംസീസൺ നാലാം മത്സരത്തിൽ പിറവത്തെ ജലരാജാവായി വീയാപുരം ചുണ്ടൻ. കൈനകരി വില്ലേജ് ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്.

ജലരാജാവ് പട്ടം വീയാപുരം ചുണ്ടൻ നേടിയപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം രണ്ടാമതെത്തി, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം. ഇരുട്ടുകുത്തി ബിഗ്രേഡ് മത്സരത്തിൽ ആർകെ ടീം ബോട്ട് ക്ലബ് പിറവം തുഴഞ്ഞ താണിയൻ ഒന്നാമതെത്തി. പിറവം ബോട്ട് ക്ലബിന്റെ സെന്റ് സെബാസ്റ്റ്യൻ നം.1 രണ്ടാമതെത്തി. വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി മൂന്നാം സ്ഥാനം നേടി.

ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ വള്ളംകളി മത്സരം ഓൺലൈനിൽ നിർവ്വഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് സന്ദേശം നൽകി. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. കളക്ട‌ർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ ചെയർ പേഴ്‌സൺ അഡ്വ. ജുലി സാബു സ്വാഗതം ആശംസിച്ചു .

നഗരസഭ വൈസ് ചെയർമാൻ കെ.പി സലിം വള്ളംകളി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. നടൻ ലാലു അലക്സ‌്,എം ജെ ജേക്കബ്, അഡ്വ. കെ എൻ സുഗതൻ, കെ ചന്ദ്രശേഖരൻ, സ‌ിത എൽദോസ്, അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി എലിയാസ്, ഡോ. അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, പി. ഗിരീഷ് കുമാർ, പി കെ പ്രസാദ്,സി കെ പ്രകാശ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.ഇ എം എസ്, കെ കരുണാകരൻ, ടി എം ജേക്കബ്, ഉമാദേവി അന്തർജനം എന്നിവരുടെ സ്മാരക ട്രോഫികൾ വിജയികൾക്ക് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318769/champions-trophy-piravom-jalotsavam-veeyyapuram-chundan-becomes-the-water-king)