---
title: "25 കോടിയുടെ ലക്കി നമ്പർ ! ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു "
english_title: "Lucky number worth 25 crores! Onam bumper results announced"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318690/lucky-number-worth-25-crores-onam-bumper-results-announced"
published_at: "2025-10-04T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0d3d9863c2_onma.jpg"
keywords: []
---

# 25 കോടിയുടെ ലക്കി നമ്പർ ! ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു 

> **Lead Summary:** തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

## Article Content

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും.

മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318690/lucky-number-worth-25-crores-onam-bumper-results-announced)