---
title: "കത്തി കാണിച്ച് ഭീഷണിപ്പെടുത്തി , പേനാക്കത്തികൊണ്ട് തലയുടെ പിറകിൽ കുത്തി ; നടുറോഡിൽ വെച്ച് യുവാവിനെ ആക്രമിച്ചു , ഒരാൾ അറസ്‌റ്റിൽ"
english_title: "Man threatened with knife, stabbed in the back of the head with a penknife; attacked young man in the middle of the road, one arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318505/man-threatened-with-knife-stabbed-in-the-back-of-the-head-with-a-penknife-attacked-young-man-in-the-middle-of-the-road-one-arrested"
published_at: "2025-10-03T14:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df8d3d9d61d_arrest5.jpg"
keywords: []
---

# കത്തി കാണിച്ച് ഭീഷണിപ്പെടുത്തി , പേനാക്കത്തികൊണ്ട് തലയുടെ പിറകിൽ കുത്തി ; നടുറോഡിൽ വെച്ച് യുവാവിനെ ആക്രമിച്ചു , ഒരാൾ അറസ്‌റ്റിൽ

> **Lead Summary:** കൊച്ചി : നഗരത്തിൽ നടുറോഡിൽ വെച്ച്ഗുണ്ടാസംഘം യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. രണ്ടാംപ്രതി തൃശ്ശൂർ കാരഞ്ചിറ നന്ദാനത്ത് വീട്ടിൽ എൻ.എച്ച്. അക്ഷയ് ആണ് എളമക്കര പോലീസിൻ്റെ പിടിയിലായത്. തൃശ്ശൂർ താനിയം പെരിങ്ങോട്ടുകര സ്വദേശി രാഗേഷിനാണ് മർദനമേറ്റത്.

## Article Content

കൊച്ചി : നഗരത്തിൽ നടുറോഡിൽ വെച്ച്ഗുണ്ടാസംഘം യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. രണ്ടാംപ്രതി തൃശ്ശൂർ കാരഞ്ചിറ നന്ദാനത്ത് വീട്ടിൽ എൻ.എച്ച്. അക്ഷയ് ആണ് എളമക്കര പോലീസിൻ്റെ പിടിയിലായത്. തൃശ്ശൂർ താനിയം പെരിങ്ങോട്ടുകര സ്വദേശി രാഗേഷിനാണ് മർദനമേറ്റത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇടപ്പള്ളി നോർത്തിലെ കപ്പേളയ്ക്ക് സമീപം സെപ്റ്റംബർ 23-ന് രാത്രി 8.30-നായിരുന്നു സംഭവം. അക്രമദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.തൃശ്ശൂരിലെ ഗുണ്ടാനേതാവ് ഒന്നാംപ്രതി ഹരീഷും (50) ഇയാളുടെ മകൻ അക്ഷയ്‌ം മൂന്നാംപ്രതി മുളന്തുരുത്തി സ്വദേശിയുംചേർന്ന് രാഗേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് എളമക്കര പോലീസ് പറഞ്ഞു.

മുൻവൈരാഗ്യമാണ് കാരണം.ഹരീഷ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രാഗേഷിനെ തടഞ്ഞുനിർത്തുകയും അക്ഷയ് പേനാക്കത്തികൊണ്ട് രാഗേഷിൻ്റെ തലയുടെ പിറകിൽ കുത്തി. ഇതിനിടെ മുളന്തുരുത്തി സ്വദേശി ഇരുമ്പുവടി കൊണ്ട് രാഗേഷിൻ്റെ ഇടതുകൈയിലും കാലിലും അടിച്ച് പരിക്കേൽപ്പിച്ചു. അക്ഷയ് യെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318505/man-threatened-with-knife-stabbed-in-the-back-of-the-head-with-a-penknife-attacked-young-man-in-the-middle-of-the-road-one-arrested)