---
title: "വ്യക്തിവൈരാഗ്യമോ ? യുവാവിന് വെട്ടേറ്റു "
english_title: "Personal enmity? A young man was hacked to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318449/personal-enmity-a-young-man-was-hacked-to-death"
published_at: "2025-10-03T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df6357a0c4d_stabbed.jpg"
keywords: []
---

# വ്യക്തിവൈരാഗ്യമോ ? യുവാവിന് വെട്ടേറ്റു 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിൽ ആണ് ശ്രീജിത്തിനെ പിന്തുടർന്ന് എത്തി ആക്രമിച്ചത്. സുജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വെട്ടിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിൽ ആണ് ശ്രീജിത്തിനെ പിന്തുടർന്ന് എത്തി ആക്രമിച്ചത്. സുജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വെട്ടിയിട്ടുണ്ട്.

വ്യക്തിവൈരാഗ്യം ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. രാത്രി 9:20 ഓടെയാണ് നരുവാമൂടിനും മുക്കം പാലമൂടിനുമിടെ സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318449/personal-enmity-a-young-man-was-hacked-to-death)