---
title: "ജനല്‍ച്ചില്ല് തകർന്നാണ് മുറിക്കകത്ത് തീപടര്‍ന്നു ;  കാറും സ്കൂട്ടറും കത്തിനശിച്ചു"
english_title: "A window pane broke and a fire broke out inside the room; the car and scooter were burnt down"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318435/a-window-pane-broke-and-a-fire-broke-out-inside-the-room-the-car-and-scooter-were-burnt-down"
published_at: "2025-10-03T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df5c6092f4a_fire.jpg"
keywords: []
---

# ജനല്‍ച്ചില്ല് തകർന്നാണ് മുറിക്കകത്ത് തീപടര്‍ന്നു ;  കാറും സ്കൂട്ടറും കത്തിനശിച്ചു

> **Lead Summary:** മൂവാറ്റുപുഴ : വാടകവീട്ടിലുണ്ടായ തീപിടിത്തത്തിൽ ഉപകരണങ്ങളും പോർച്ചിലുണ്ടായിരുന്ന കാറും സ്കൂട്ടറുമടക്കം കത്തിനശിച്ചു.

## Article Content

മൂവാറ്റുപുഴ : വാടകവീട്ടിലുണ്ടായ തീപിടിത്തത്തിൽ ഉപകരണങ്ങളും പോർച്ചിലുണ്ടായിരുന്ന കാറും സ്കൂട്ടറുമടക്കം കത്തിനശിച്ചു.

കരവാട്ടെ വാളകം പറയരുതോട്ടം കടവ് ഭാഗത്ത് തൊണ്ടുകുടിയിൽ ബേബി വാടകയ്ക്ക് നൽകിയ വീട്ടിൽ ബുധൻ രാവിലെ എട്ടോടെയാണ് സംഭവം. അമേരിക്കയില്‍ കുടുംബമായി താമസിക്കുന്ന വില്‍സണ്‍ വര്‍ഗീസ് വാടകയ്‌ക്കെടുത്ത വീടാണിത്‌. വിൽസന്റെ ഫോർഡ് ഇക്കോസ്പോർട് കാർ, ഹോണ്ട ഏവിയേറ്റർ സ്കൂട്ടർ, കാർ പോർച്ചിനോടുചേർന്ന മുറിയിലെ കംപ്യൂട്ടർ, കിടക്ക, രണ്ട് കസേര, ടേബിൾ, അലമാര, വയറിങ്‌ എന്നിവ കത്തിനശിച്ചു.

തീപടര്‍ന്ന് ജനല്‍ച്ചില്ല് തകർന്നാണ് മുറിക്കകത്ത് തീപിടിച്ചതെന്ന് കരുതുന്നു. പുക ഉയരുന്നതുകണ്ട അയൽവാസികളാണ്  മൂവാറ്റുപുഴ അഗ്‌നി രക്ഷാസേനയെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318435/a-window-pane-broke-and-a-fire-broke-out-inside-the-room-the-car-and-scooter-were-burnt-down)