---
title: "ജോലി ഉപേക്ഷിക്കാത്തതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി "
english_title: "Argument over not quitting job; Young man kills wife, commits suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318256/argument-over-not-quitting-job-young-man-kills-wife-commits-suicide"
published_at: "2025-10-02T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de1e0043d9e_death.jpg"
keywords: []
---

# ജോലി ഉപേക്ഷിക്കാത്തതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി 

> **Lead Summary:** ബംഗളൂരു: ബംഗളൂരുവില്‍ ഭാര്യയെ ക‍ഴുത്തറുത്ത് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. രമേശും മഞ്ജുവുമാണ് മരിച്ചത്. ന‍ഴ്സിങ് ജോലി ഉപേക്ഷിക്കാത്തതില്‍ പ്രകോപിതനായാണ് രമേശ് മഞ്ജുവിനെ കൊലപ്പെടുത്തിയത്.

## Article Content

ബംഗളൂരു: ബംഗളൂരുവില്‍ ഭാര്യയെ ക‍ഴുത്തറുത്ത് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. രമേശും മഞ്ജുവുമാണ് മരിച്ചത്. ന‍ഴ്സിങ് ജോലി ഉപേക്ഷിക്കാത്തതില്‍ പ്രകോപിതനായാണ് രമേശ് മഞ്ജുവിനെ കൊലപ്പെടുത്തിയത്.

രമേശും മഞ്ജുവും തമി‍ഴ്നാട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുൻപ് രമേശ് ജോലിക്കായി ദുബായിലേക്ക് പോയതിന് പിന്നാലെ മഞ്ജു തൻ്റെ പിതാവിനൊപ്പം താമസിക്കുന്നതിനായി ബംഗളൂരുവിലേക്ക് പോയി. ന‍ഴ്സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

പിന്നീട് രമേശ് ഒരു മാസം മുൻപ് നാട്ടിലെത്തി. തനിക്കൊപ്പം തമി‍ഴ്നാട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുൻപ് രമേശ് ജോലിക്കായി ദുബായിലേക്ക് പോയതിന് പിന്നാലെ മഞ്ജു തൻ്റെ പിതാവിനൊപ്പം താമസിക്കുന്നതിനായി ബംഗളൂരുവിലേക്ക് പോയി. ന‍ഴ്സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

പിന്നീട് രമേശ് ഒരു മാസം മുൻപ് നാട്ടിലെത്തി. തനിക്കൊപ്പം തമി‍ഴ്നാട്ടില്‍ താമസിക്കാൻ രമേശ് , മഞ്ജുവിനെ നിര്‍ബന്ധിച്ചു. എന്നാല്‍ കുറച്ചു ദിവസം താമസിച്ചതിനുശേഷം തിരിച്ച് ബെംഗളൂരുവിലേക്ക് മടങ്ങി.

പിന്നാലെ ജോലിക്ക് ശ്രമിക്കാനെന്ന പേരില്‍ ബെംഗളൂരുവിലെത്തിയ രമേശ്, മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.മഞ്ജുവിൻ്റെ പിതാവ് ഫ്ലാറ്റിൻ്റെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് കഴുത്ത് അറുത്തെടുത്ത നിലയിൽ മഞ്ജുവിൻ്റെ മൃതദേഹവും സമീപത്ത് മരിച്ചു കിടക്കുന്ന രമേശിൻ്റെ മൃതദേഹവും കണ്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318256/argument-over-not-quitting-job-young-man-kills-wife-commits-suicide)