---
title: "യുവാവ് സഹോദരനെ ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു  "
english_title: "Young man attacks his brother; stabs police officers who came to arrest him"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318227/young-man-attacks-his-brother-stabs-police-officers-who-came-to-arrest-him"
published_at: "2025-10-02T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0ae6de8bb_1000348545.png"
keywords: []
---

# യുവാവ് സഹോദരനെ ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു  

> **Lead Summary:** ചാവക്കാട്: ചാവക്കാട് യുവാവിനെ സഹോദരൻ ആക്രമിച്ചത് അറിഞ്ഞ് എത്തിയ എസ്ഐയെയും പൊലീസുകാരെയും കുത്തി പരിക്കേൽപ്പിച്ചു.

## Article Content

ചാവക്കാട്: ചാവക്കാട് യുവാവിനെ സഹോദരൻ ആക്രമിച്ചത് അറിഞ്ഞ് എത്തിയ എസ്ഐയെയും പൊലീസുകാരെയും കുത്തി പരിക്കേൽപ്പിച്ചു.

എസ് ഐ ശരത് സോമൻ, സിപിഒ ടി അരുൺ എന്നിവർക്കാണ് കുത്തേറ്റത്. ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീറാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ സഹോദരൻ ഫമീറിനെ ഇയാൾ ആക്രമിച്ചിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാവക്കാട് സബ് ഇൻസ്പെക്ടർ ശരത്ത് സോമൻ, സിപിഒ ടി അരുൺ, ഗ്രേഡ് സിപിഒ കെ സുധീഷ് എന്നിവർ സ്ഥലത്തെത്തിയ ഉടനെ തന്നെ ഇവരെയും ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തി സാഹസികമായി പ്രതിയെ പിന്നീട് പിടികൂടി. പരിക്കേറ്റ പൊലീസുകാരെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും കുത്തേറ്റ ഫമീറിനെ തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318227/young-man-attacks-his-brother-stabs-police-officers-who-came-to-arrest-him)